മദ്യപിക്കുന്നതിന് ഇനി ഗ്ലാസ് എടുക്കണമെന്നില്ല. കാരണം ക്യാപ്സ്യൂള്‍ രൂപത്തില്‍ ഇനി വിസ്കി കോക്ക് ടെയ്ല് വിപണിയില്‍ ലഭിക്കും. ഗ്ലെന്‍ലിവെറ്റ് വിസ്കി നിര്‍മ്മാണ കമ്പനിയാണ് ഇത്തരം വിസ്കി വിപണിയിലെത്തിക്കുന്നത്. കണ്ടാല്‍ ഗുളിക പോലെ തോന്നുന്ന വിസ്കിയുടെ രൂപവും കമ്പനി വീഡിയോയിലൂടെ പുറത്തുവിട്ടു.
No ice. No stirrer. No glass. We’re redefining how whisky can be enjoyed. Introducing The Glenlivet Capsule Collection #noglassrequired pic.twitter.com/F4MGErsfZM
— The Glenlivet (@TheGlenlivet) October 2, 2019
ഒരു ക്യാപ്സ്യൂളില്‍ 23ml ഗ്ലെന്‍ലിവെറ്റ് വിസ്കിയുണ്ടാകും. മൂന്ന് നിറങ്ങളിലാണ് ഇവ ഇപ്പോള്‍ വിപണിയില്‍ ലഭിക്കുക. വായിലിട്ട് കടിക്കാന്‍ പറ്റുന്നതാണ് രീതിയിലാണ് ഇവ. ഗ്ലെന്‍ലിവെറ്റ് വിസ്കി ട്വിറ്റര്‍ അക്കൗണ്ടില്‍ ഷെയര്‍ ചെയ്ത വീഡിയോ 87 ലക്ഷം ആളുകള്‍ കണ്ടുകഴിഞ്ഞു. നിലവിൽ ലണ്ടനില്‍ മാത്രമാണ് ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക