സാധരണയായി ഗര്ഭിണിയാവാത്തതിന്റെ ചില കാരണങ്ങൾ പലർക്കും അറിയാമായിരിക്കും. എന്നാൽ നിങ്ങളിൽ ചിലർ ഒരിക്കൽ പോലും ശ്രദ്ധിച്ചിട്ടില്ലാത്ത ചില കാര്യങ്ങളുമുണ്ടാവാം.
1. ട്രാൻസ്ഫാറ്റിന്റെ അമിത ഉപയോഗം
ബേക്ക് ചെയ്ത ഭക്ഷണങ്ങളായ പിസ്സ, ചിപ്സ് കൂടാതെ എണ്ണപ്പലഹാരങ്ങൾ പോലുള്ളവ നിത്യമായി കഴിക്കുന്നത് ഫെർട്ടിലിറ്റിയെ അഥവാ അണ്ഡോല്പാദന പ്രക്രിയയെ പ്രതികൂലമായി ബാധിക്കും. ഇവയുടെ ഉപയോഗം കുറച്ച് പകരമായി ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുന്നത് അണ്ഡോല്പാദനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ എഴുപത്തിമൂന്ന് ശതമാനത്തോളം കുറയ്ക്കുന്നു. ഇനി ഇത്തരം ഭക്ഷണങ്ങൾക്ക് പകരം പഴം, ബദാം, കട്ടതൈര് എന്നിയവാകാം…
2. അമിത വ്യായാമം
ബോഡി മാസ് ഇൻഡക്സ് പരിശോധിക്കൂ, കുറവാണെങ്കിൽ ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധിക്കു. ഇത്തരം കാര്യങ്ങൾക്കായി പല ആപ്പുകളും ലഭ്യമാണ്.
4. നിങ്ങളുടെ പങ്കാളി സ്ട്രെസ്സ്ഡ് ആയിരിക്കാം
പുരുഷന്റെ ബീജോല്പാദനവും സ്ട്രെസ്സും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ജോലി,കുടുംബം,സാമൂഹിക ജീവിതം ഇങ്ങനെ പലവിധ മേഖലകളിലെ അവന്റെ പ്രശ്നങ്ങളായിരിക്കാം നിങ്ങൾക്കിടയിലെ വില്ലൻ.
5. തെറ്റായ ലൂബ്രിക്കന്റിന്റെ ഉപയോഗം
നിങ്ങളുടെ ശരീരത്തിനിണങ്ങുന്ന ലൂബ്രിക്കന്റ് തെരഞ്ഞെടുക്കുക. പുരുഷന് ഫെർട്ടിലിറ്റി വർദ്ധിപ്പിക്കാൻ സഹായകമായ ലൂബ്രിക്കന്റ്സ് ഇപ്പോൾ വിപണിയിലുണ്ട്. ബേബി ഓയിലും ലൂബ്രിക്കന്റായി ഉപയോഗിക്കാവുന്നതാണ്.
6. കണക്കുക്കൂട്ടലുകൾ ശരിതന്നെയോ?
ആർത്തവം ക്രമം തെറ്റിയാണ് വരുന്നതെങ്കിൽ അണ്ഡോല്പാദനം പ്രവചിക്കാൻ സാധിക്കാതെവരും. ഇതിനും സാങ്കേതികവിദ്യക്ക് നിങ്ങളെ സഹായിക്കാൻ സാധിക്കും. ഫ്ലോ (flo) പീരിയഡ് ട്രാക്കർ പോലുള്ള സൗജന്യ ആപ്പുകൾ കൃത്യമായ വിവരങ്ങൾ നിങ്ങൾക്ക് നൽകും, ഗര്ഭിണിയാകുകയാണെങ്കിൽ, ‘പ്രെഗ്നൻസി മോഡ്’ ആക്കുന്നതിലൂടെ ആരോഗ്യസംരക്ഷണം മുതൽ ഗർഭസ്ഥശിശുവിന്റെ വളർച്ച പോലും ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക