ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യപിച്ച് ബംഗ്ലാദേശ്. ഇടം കൈയന്‍ സ്പിന്നര്‍ അറാഫത്ത് സണ്ണിയും പേസ് ബൗളര്‍ അല്‍ അമീന് ഹൊസൈനും 15 അംഗ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ പേസ് ബൗളര്‍ റൂബല്‍ ഹൊസൈന്‍ ടീമില്‍ നിന്ന് പുറത്തായി. സൗമ്യ സര്‍ക്കാരും ടി20 ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്.
ഇന്ത്യക്കെതിരെ മൂന്ന് ടി20 മത്സരങ്ങളാണ് ബംഗ്ലാദേശ് കളിക്കുക. പരമ്പരയിലെ ആദ്യ മത്സരം നവംബര്‍ മൂന്നിന് ഡല്‍ഹിയില്‍ നടക്കും. ഏഴിന് രാജ്കോട്ടിലും 10ന് നാഗ്പൂരിലുമാണ് മറ്റ് മത്സരങ്ങള്‍.ടി20 പരമ്പരക്കുശേഷം രണ്ട് ടെസ്റ്റുകള്‍ അടങ്ങിയ പരമ്പരയിലും ബംഗ്ലാദേശ് കളിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക