ബാഴ്സലോണ:യൂറോപ്യന്‍ ലീഗുകളിലെ ഗോള്‍ വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ഷൂ പുരസ്കാരം ബാഴ്സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക്. ഇത് ആറാം തവണയാണ് മെസ്സി ഗോള്‍ഡന്‍ ഷൂ പുരസ്കാരത്തിന് അര്‍ഹനാകുന്നത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് മെസ്സി യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ കരസ്ഥമാക്കുന്നത്.
ഏറ്റവും കൂടുതല്‍ തവണ ഈ പുരസ്കാരം നേടുന്ന താരമെന്ന നേട്ടം കഴിഞ്ഞ തവണ തന്നെ മെസ്സി കരസ്ഥമാക്കിയിരുന്നു.
2018-19 ലാലിഗ സീസണില്‍ മെസ്സി 36 ഗോളുകള്‍ മെസ്സി നേടിയിരുന്നു. യൂറോപ്പിലെ ഗോള്‍വേട്ടയില്‍ പി.എസ്.ജിയുടെ കിലിയന്‍ എംബാപ്പെയെ മറികടന്നാണ് താരം പുരസ്കാരം സ്വന്തമാക്കിയത്. ചടങ്ങില്‍ കുടുംബത്തോടൊപ്പമാണ് മെസി പങ്കെടുത്തത്. മക്കളായ തിയോഗോയും മറ്റിയോയും ചേര്‍ന്നാണ് മെസിക്ക് പുരസ്കാരം സമ്മാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക