തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമായി കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ശനിയാഴ്ച്ച സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ചില പ്രദേശങ്ങളില്‍ ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയ മുന്നറിയിപ്പിൽ പറയുന്നു.
കാസര്‍കോട് ഒഴികെയുള്ള ജില്ലകളിൽ നാളെ ഞായറാഴ്ച്ച യെല്ലോ അലര്‍ട്ടുണ്ട്.
അതേസമയം, കനത്ത മഴയെത്തുടര്‍ന്ന് തിരുവനനന്തപുരം അമ്പരിയിലും കോഴിക്കോട് ബാലുശ്ശേരിക്കടുത്തും ഉരുള്‍പൊട്ടി. മലവെള്ളപ്പാച്ചിലിലും മണ്ണൊലിപ്പിലും വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക