മുംബൈ: ബോളിവുഡ് താരം സൂപ്പര്‍ താരം അമിതാഭ് ബച്ചന് ആശുപത്രി വിട്ടു. മൂന്ന് ദിവസം മുൻപ് താരത്തെ നാനാവാതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പതിവു പരിശോധനകള്‍ക്ക് ശേഷമാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.
ബച്ചന് കരള്‍ സംബന്ധമായ അസുഖങ്ങളുണ്ടെന്ന് അഭ്യൂഹങ്ങള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.
സോണിയില്‍ സംപ്രേക്ഷണം ചെയ്യുന്ന കോന്‍ബനേഗ ക്രോര്‍പതിയുടെ ചിത്രീകരണത്തിനിടെയാണ് ആശുപത്രിയിലാക്കിയത്.
കഴിഞ്ഞ ആഴ്ചയിലാണ് ബച്ചന് തന്റെ 77-ാം ജന്മദിനം ആഘോഷിച്ചത്. നാലു ഹിന്ദി സിനിമകളില്‍ ബച്ചന് ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്.
Mumbai:Amitabh Bachchan leaves from Nanavati Hospital after being discharged from the hospital following a routine check up. pic.twitter.com/Np86xhcouY
— ANI (@ANI) October 18, 2019
പ്രതികരിക്കാൻ ഇവിടെ എഴുതുക