കനത്ത മഴ ഉണ്ടെങ്കിലും പോളിങ് മാറ്റിവെക്കാൻ ആലോചിച്ചിട്ടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണ. നിലവിലെ സാഹചര്യത്തിൽ റീപോളിംഗ് എന്ന ആവശ്യം പരിഗണിക്കേണ്ടതില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മഴ കാരണം പ്രശ്നങ്ങൾ അനുഭവിച്ച 10 ബൂത്തുകളിൽ പോളിംഗ് സ്റ്റേഷനുകൾ മുകൾ നിലകളിലേക്ക് മാറ്റിയിട്ടുണ്ട്. ഭിന്നശേഷിക്കാരായവർക്കും ആരോഗ്യ പ്രശനമുള്ളവർക്കും പോളിംഗ് സ്റ്റേഷനിൽ സൗകര്യം ഏർപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക