പടക്കം പൊട്ടിച്ചും ചെരാതുകള്‍ തെളിച്ചും ദീപാവലി ആഘോഷമാക്കാന്‍ നാടും നഗരവും ഒരുങ്ങി. വീടുകളിലും ക്ഷേത്രങ്ങളിലും മണ്‍ചെരാതുകളും വിളക്കുകളും തെളിയിക്കും.
ശ്രീരാമനും, ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട് രണ്ട് വിശ്വാസങ്ങളാണ് ദീപാവലി ആഘോഷത്തിന് പിന്നിലുള്ളത്.
വനവാസത്തിനുശേഷം ശ്രീരാമന് അയോദ്ധ്യയില്‍ തിരിച്ചെത്തിയപ്പോള്‍ രാജ്യം മുഴുവന്‍ ദീപങ്ങള്‍ തെളിയിച്ച് അദ്ദേഹത്തെ വരവേറ്റതിന്റെ ഓര്‍മ്മയ്ക്കായാണ് ദീപാവലി ആഘോഷിക്കുന്നതെന്നാണ് ഒരു വിശ്വാസം.
ശ്രീകൃഷ്ണന് നരകാസുരനെ വധിച്ചതിന്റെ ഓര്മ്മയ്ക്കായാണെന്നാണ് മറ്റൊരു വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക