തിരുവനന്തപുരം: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മാര്‍ച്ച് 2020 ല്‍ നടത്തുന്ന ഒന്നും രണ്ടും വര്‍ഷ പൊതുപരീക്ഷയുടെ തിയ്യതി പ്രഖ്യാപിച്ചു. vhsems.kerala.gov.in ല്‍ ലഭിക്കും. തിയറി പരീക്ഷകള്‍ 2020 മാര്‍ച്ച് പത്തിന് ആരംഭിച്ച് 27ന് അവസാനിക്കും. II & IV മോഡ്യൂള്‍ പ്രായോഗിക പരീക്ഷകളും, നോണ്‍ വൊക്കേഷണല്‍ വിഷയങ്ങളുടെ പ്രായോഗിക പരീക്ഷകളും ഫെബ്രുവരി അഞ്ചിന് നടക്കും. ഒന്നും രണ്ടും വര്‍ഷ പരീക്ഷാ ഫീസ് പിഴ കൂടാതെ 30 വരെയും 20 രൂപ പിഴയോടെ ഡിസംബര്‍ ആറ് വരെയും “0202-01-102-93- VHSE Fees” എന്ന ശീര്‍ഷകത്തില്‍ അടയ്ക്കാം. അപേക്ഷാ ഫോമും പരീക്ഷയെ സംബന്ധിച്ച വിവരങ്ങളും പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കും.
കണക്ക് അധിക വിഷയമായി പരീക്ഷ എഴുതുന്ന, സ്കോള്‍ കേരളയില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ 100 രൂപ ഫീസ് അധികമായി അടയ്ക്കണം. അപേക്ഷയുടെ മാതൃക പരീക്ഷാ വിഞ്ജാപനത്തില്‍ നിന്നും പകര്‍പ്പുകള്‍ എടുത്തോ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തോ ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക