അശ്ലീല പേരുള്ള വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ അംഗങ്ങളായവരെ ബാൻ ചെയ്ത് വാട്ട്സാപ്പ്. റെഡ്ഡിറ്റ് ഉപഭോക്താവാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ‘ചൈൽഡ് പോണോഗ്രഫി’ എന്ന് ഗ്രൂപ്പിന്റെ പേര് മാറ്റിയതോടെ വാട്ട്സാപ്പിൽ നിന്ന് ഗ്രൂപ്പിനെയും തന്നെയും വിലക്കിയതായി യുവാവ് പറയുന്നു.
എന്നാൽ വാട്സാപ്പ് സപ്പോർട്ടുമായി ബന്ധപ്പെട്ടപ്പോൾ വാട്സാപ്പിന്റെ നിയമാവലി ലംഘിച്ചുവെന്ന ‘ഓട്ടോമേറ്റഡ്’ ഉത്തരമാണ് വന്നതെന്ന് ഉപഭോക്താവ് പറയുന്നു.
താൻ തെറ്റൊന്നും ചെയ്തില്ലെന്നും യുവാവ് പറയുന്നു. വിഷയം റെഡ്ഡിറ്റിൽ പോസ്റ്റ് ചെയ്ത് ഒരു ആഴ്ചയ്ക്ക് ശേഷം വാട്ട്സാപ്പ് യാതൊരു വിശദീകരണവും നൽകാതെ തന്റെ വാട്ട്സാപ്പ് അക്കൗണ്ട് തിരിച്ചു നൽകിയെന്നും യുവാവ് പറഞ്ഞു.
ഇതിന് മുമ്പും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സംശയമുളവാക്കുന്ന പേരുകളോടെ കൂടിയ ഗ്രൂപ്പുകളെയും അതിലെ അംഗങ്ങളെയും വാട്ട്സാപ്പ് വിലക്കുന്നുണ്ട്. വ്യക്തമായ വിശദീകരണം നൽകാതെയാണ് ഈ വിലക്കെന്ന് ഉപഭോക്താക്കൾ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക