അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ഭീകരാക്രമണ സാധ്യത ഉണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. ജെയ്ഷെ മുഹമ്മദ് ഭീകരാക്രമണത്തിന് പദ്ധതി ഇടുന്നതായാണ് പുറത്തുവരുന്ന വിവരം.
മിലിട്ടറി ഇന്റലിജഡ് റോ, ഐബി തുടങ്ങിയ രഹസ്വാന്വേഷണ ഏജൻസികളാണ് ഭീകരാക്രമണ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഡൽഹി ഉത്തർ പ്രദേശ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ജെയ്ഷെ ഇ മുഹമ്മദ് ഭീകരർ ആക്രമണത്തിന് പദ്ധതിയിടുന്നതെന്നാണ് രഹസ്യ വിവരം.
മൂന്ന് ഏജൻസികളും ഒരേ റിപ്പോർട്ട് സമർപ്പിച്ചതിനാൽ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കാണുന്നത്. അയോധ്യ വിധിയ്ക്ക് ശേഷം രാജ്യത്തെ സമാധാനം തകർക്കാനാണ് ഭീകരർ ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
വിധിയുടെ പശ്ചാത്തലത്തിൽ ഒരിക്കിട്ടുള്ള സുരക്ഷ ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിലയിരുത്തിയിരുന്നു.രാജ്യത്തെ എല്ലായിടങ്ങളും ശക്തമായ സുരക്ഷയാണ് ഒരിക്കീട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക