റഫാല്‍ കേസിലെ റിവ്യു പെറ്റീഷനുകളില്‍ സുപ്രിം കോടതി നാളെ വിധിപറയും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, സഞ്ജയ് കിഷന് കൗള്‍, കെ.എം ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിക്കുക.
റഫാല്‍ ഡീലില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് 2018 ഡിസംബറില്‍ കോടതി വിധിച്ചതിനെത്തുടര്‍ന്നാണ് സുപ്രിം കോടതിയില്‍ കേസിനെ സംബന്ധിച്ച് റിവ്യു പെറ്റീഷനുകള്‍ സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് വിരമിക്കാനിരിക്കെ പ്രമുഖമായ കേസുകളിലെല്ലാം വിധി വരുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക