അപൂർവ്വ രോഗവുമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും അമൃത ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടു പോകുന്ന 1 മാസം മാത്രം പ്രായമായ കുഞ്ഞിന് വഴി ഒരുക്കുക.
‘കൈയ്യ്ലോ തെറാക്സ്’ എന്ന അപൂർവ്വം രോഗമാണ് കുട്ടിയെ ബാധിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കൊച്ചി അമൃത ആശുപത്രിയിലാണ് കുട്ടിയുടെ ഓപ്പറേഷന് സൗകര്യം ഒരുക്കിയത്.
അൽപ സമയത്തിനകം കുട്ടിയുമായി വെന്റിലേറ്റർ സംവിധാനമുള്ള KL-11 R. 1429 നമ്പര്‍ ആംബുലൻസിൽ യാത്ര പുറപ്പെടും.
അപൂര്‍വ രോഗം ബാധിച്ച നവജാത ശിശുവിന്റെ ജീവൻ രക്ഷിക്കാന്‍ ആരോഗ്യ മന്ത്രി ഇടപെട്ടതിന്റെ ഫലമായാണ് റോഡ് വഴി കൊച്ചിയില്‍ എത്തിച്ച് ഓപ്പറേഷന് സൗകര്യം ഒരുക്കിയത്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന പാലക്കാട് സ്വദേശി സനൂപിന്റെയും ഷംസിയുടെയും 1 മാസം പ്രായമായ മുഹമ്മദ് ഷിഹാബിന്റെ ജീവൻ രക്ഷിക്കാനാണ് മന്ത്രി കെ.കെ ശൈലജയുടെ ഓഫീസ് ഇടപെട്ടത്.
ആംബുലന്‍സ് പോകുന്ന റൂട്ട് ഇവയാണ്
തൊണ്ടയാട് ബൈപ്പാസ്-പന്തീരാങ്കാവ് – തേഞ്ഞിപ്പലം – കുറ്റിപ്പുറം – എടപ്പാൾ – കുന്നംകുളം – തൃശ്ശൂർ – ചാലക്കുടി – അങ്കമാലി – ആലുവ – ഇടപ്പള്ളി
ആംബുലൻസ് ഡ്രൈവർ- 9847170000
പ്രതികരിക്കാൻ ഇവിടെ എഴുതുക