തുള്ളാത മനമും തുള്ളും എന്ന് സൂപ്പർഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ എഴില്‍ പുതിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ആയിരം ജന്മങ്ങള് എന്ന സിനിമയുടെ റിലീസ് തീയതിയാണ് പ്രഖ്യാപിച്ചത്. അടുത്തമാസം 20നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ജി വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തില്‍ നായകനായി എത്തുക. ഈഷ റെബ്ബ ആണ് നായികയായി എത്തുന്നത്. സത്യയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
നിഖില്‍ സിദ്ധാര്‍ഥ് നായകനായി അഭിനയിച്ച തെലുങ്ക് ചിത്രം എക്കഡികി പോത്താവു ചിന്നവഡയുടെ റീമേക്കാണ് ആയിരം ജന്മങ്ങള്. വി ഐ ആനന്ദ് 2016ല്‍ ഒരുക്കിയ തെലുങ്ക് ചിത്രം വൻ ഹിറ്റായിരുന്നു. ഹൊറര്‍ റൊമാന്റിക് ത്രില്ലറായിരുന്നു ചിത്രം. രജനികാന്ത് പ്രധാന കഥാപാത്രമായി എത്തി 1978ല്‍ പുറത്തിറങ്ങിയ
ആയിരം ജൻമങ്ങള് എന്ന പേരാണ് പുതിയ ചിത്രത്തിന് എഴില്‍ നൽകിയിരിക്കുന്നത്. രജനികാന്ത് ആദ്യമായി അഭിനയിച്ച ഹൊറര്‍ ചിത്രവുമായിരുന്നു ആയിരം ജന്മങ്ങള്.
പ്രതികരിക്കാൻ ഇവിടെ എഴുതുക