വെയിൽ സിനിമയുമായി ബന്ധപ്പെട്ട് നടൻ ഷെയ്നെ വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല ,വെയില് സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുന്നേ താരം പുതിയ പ്രതിഷേധ മുഖവുമായി രംഗത്ത് എത്തിയിരിക്കുകയാണ്.
തലയുടെ മുകള്‍ വശത്ത് മാത്രം മുടി വെച്ച് ബാക്കിയെല്ലാം മൊട്ടയടിച്ചിരിക്കുകയാണ് താരം. താന്‍ നടത്തുന്ന പ്രതിഷേധത്തിന്റെ സൂചനയായി മുടിയും താടിയും വെട്ടിയാണ് പുതിയ സമരമുറ സ്വീകരിച്ചിരിക്കുന്നത്.
വെയില് എന്ന സിനിമയുടെ ചിത്രീകരണത്തോട് താരം സഹകരിക്കുന്നില്ലെന്ന പേരില്‍ വിവാദങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ഷെയ്ന് മുടിവെട്ടി പുതിയ സ്റ്റൈല്‍ സ്വീകരിച്ചിരിക്കുന്നത്. സിനിമയാക്കായി നീട്ടി വളര്‍ത്തിയ താടിയും മുടിയുമായിരുന്നു വേണ്ടത്.
ഈ സാഹചര്യത്തില്‍ ഒരു സിനിമ തന്നെ പൂര്‍ണമായി മുടങ്ങുന്ന വക്കിലാണ് കാര്യങ്ങള്‍ പോകുന്നത്. കഴിഞ്ഞ സംഭവത്തെ തുടര്‍ന്ന് നിര്‍മാതാവ് ജോബി ജോര്‍ജ് വീണ്ടും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി നല്‍കിയിട്ടുണ്ട്. ഷെയ്നിനെ മലയാള സിനിമയില്‍ അഭിനയിപ്പിക്കേണ്ടെന്നാണ് നിര്‍മാതാക്കളുടെ സംഘടനയുടെ തീരുമാനം.
ഷെയ്നിനെ അഭിനയിപ്പിക്കില്ലെന്ന് നിര്‍മാതാക്കള്‍ അമ്മയെ അറിയിച്ചിരുന്നു. എന്തായാലും സമൂഹമാധ്യമങ്ങള്‍ ഷെയിന്‍ നിഗത്തിന്റെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്. താരത്തിന്റെ ചിത്രത്തിന് താഴെ രസകരമായ ട്രോളുകളും കളിയാക്കാലുകളും നിറയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക