കേരളത്തിന്റെ സൗന്ദര്യറാണിയായി തിരുവനന്തപുരംകാരി ആൻസി കബീര്‍. 21 പേരെ പിന്തള്ളിയാണ് ആൻസി മിസ് കേരളയായത്. ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയവര്ക്കൊപ്പം റാമ്പില്‍ ചുവടുവെക്കാനായി നടൻ ഷെയ്ൻ നിഗവും എത്തി. ഇൻഫോസിസില്‍ സിസ്റ്റം എൻജിനീയറാണ് 23കാരിയായ ആൻസി കബീര്‍.
ഫസ്റ്റ് റണ്ണറപ്പായി ചാലക്കുടി സ്വദേശിയും ആയുര്‍വേദ ഡോക്ടറുമായി അൻജന ഷാജൻ. തലശ്ശേരിക്കാരി അൻജന വേണു സെക്കന്റ് റണ്ണറപ്പ്. മൂന്ന് പേര്‍ക്കുമൊപ്പമാണ് നടൻ ഷെയ്ൻ നിഗം റാംപിലേക്ക് എത്തിയത്. മുൻ കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായര്‍, പ്രമുഖ നര്‍ത്തകി പാരീസ് ലക്ഷ്മി തുടങ്ങിയവരായിരുന്നു വിധികര്കത്താക്കള്. കൊച്ചിയിലെ ലേ മെറിഡിയൻ ഹോട്ടലിലായിരുന്നു മിസ് കേരള മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക