തൃശ്ശൂര്‍ ഷോപ്പിങ് ഫെസ്റ്റിവെല്‍ ഉടന്‍. മുഖ്യമന്ത്രി പിണറായി വിജയന് ശനിയാഴ്ച വൈകീട്ട് 5.30-ന് ഉദ്ഘാടനം ചെയ്യും. തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്തെ വടക്കേനടയിലാണ് ഉദ്ഘാടനച്ചടങിനുള്ള വേദിയൊരുങ്ങുന്നത്.
മേയര്‍ അജിത വിജയന് അധ്യക്ഷത വഹിക്കും. ടി.എസ്. പട്ടാഭിരാമന് (ജനറല്‍ കണ്‍വീനര്‍, ഹാപ്പി ഡേയ്സ് തൃശ്ശൂര്‍ ഷോപ്പിങ് ഫെസ്റ്റിവല്‍ ആന്‍ഡ് എം.ഡി. കല്യാണ്‍ സില്‍ക്സ്), കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍, തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്, വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, ചീഫ് വിപ്പ് കെ. രാജന്, ടി.എന്‍. പ്രതാപന് എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കളക്ടര്‍ എസ്. ഷാനവാസ്, തൃശ്ശൂര്‍ ഡിഐജി എസ്. സുരേന്ദ്രന്, എം.എ. യൂസഫലി (സി.എം.ഡി., ലുലു ഗ്രൂപ്പ്), ജോയ് ആലുക്കാസ് (സി.എം.ഡി., ജോയ് ആലുക്കാസ്), ടി.എസ്. കല്യാണരാമന് (സി.എം.ഡി., കല്യാണ്‍ ജൂവലേഴ്സ്), മാര്‍ ആന്‍ഡ്രൂസ് താഴത്ത് (ആര്‍ച്ച് ബിഷപ്പ്, തൃശ്ശൂര്‍ അതിരൂപത) തുടങ്ങിയവര്‍ ചടങ്ങിലുണ്ടാകും.
ഉദ്ഘാടനത്തോടനുബന്ധച്ച് പ്രശസ്ത സിനിമാതാരം ആശ ശരത്തും പിന്നണിഗായകരായ അന്‍വര്‍ സാദത്ത്, ഫ്രാങ്കോ എന്നിവരും നയിക്കുന്ന മെഗാ ഷോയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക