മൂന്ന് ദിവസം മുൻപ് റിലീസായ മമ്മൂട്ടി നായകനായ ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നു. ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റനെറ്റിലൂടെയാണ് പ്രചരിക്കുന്നത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ബിഗ് ബജറ്റ് ചിത്രമായതിനാല്‍ നേരത്തെ തന്നെ വ്യാജന്മാരെ തടയാനുള്ള മുന്‍കരുതലുകള്‍ അണിയറപ്രവര്‍ത്തകര്‍ എടുത്തിരുന്നു.
അതിനെയെല്ലാം മറികടന്നാണ് ഇപ്പോള്‍ ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. ഇക്കഴിഞ്ഞ 12-ാം തിയതിയാണ് എം. പദ്മകുമാറിന്റെ സംവിധാനത്തില്‍ മാമാങ്കം തിയേറ്ററുകളിലെത്തിയത്.
റിലീസ് ചെയ്ത് ഒരൊറ്റ ദിവസം കൊണ്ട് തന്നെ ലോകവ്യാപകമായി ഏകദേശം 23 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടാനായെന്ന് മാമാങ്കം സിനിമയുടെ നിര്‍മാതാവ് വേണു കുന്നപ്പിള്ളി അവകാശപ്പെട്ടിരുന്നു.
45 രാജ്യങ്ങളിലായി 2000 സ്ക്രീനുകളിലായാണ് മമ്മൂട്ടി ചിത്രം മാമാങ്കം റിലീസ് ചെയ്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക