ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണ് നേരത്തെ വിജയകരമായിട്ടാണ് പൂര്‍ത്തിയായിരുന്നത്. മോഹന്‍ലാല്‍ അവതാരകനായി എത്തിയ ഷോയില്‍ സാബുമോന് അബ്ദുസമദാണ് വിജയി ആയത്.
ബിഗ് ബോസിന്റെ ആദ്യ പതിപ്പ് വിജയമായതോടെ രണ്ടാം സീസണിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരുന്നത്.
ബിഗ് ബോസ് രണ്ടാം സീസണിന്റെ പ്രഖ്യാപനം അടുത്തിടെയായിരുന്നു നടന്നത്. കാത്തിരിപ്പിനൊടുവില്‍ രണ്ടാം പതിപ്പ് ഉടന്‍ ആരംഭിക്കുമെന്ന് ചാനല്‍ തന്നെയാണ് അറിയിച്ചിരുന്നത്.
ഇത്തവണയും മോഹന്‍ലാല്‍ തന്നെ അവതാരകനായി എത്തുന്ന ഷോയില്‍ മല്‍സരാര്‍ത്ഥികള്‍ ആരൊക്കെയായിരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
അതേസമയം ബിഗ് ബോസിന്റെതായി പുറത്തിറങ്ങിയ പുതിയ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു.
അടുത്ത വര്‍ഷമാദ്യം റിയാലിറ്റി ഷോയുടെ രണ്ടാം പതിപ്പ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍ കൃത്യമായൊരു ഡേറ്റ് ചാനല്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനൊടുവിലാണ് ബിഗ് ബോസ് മലയാളത്തിന്റെ പുതിയ പ്രൊമോ വീഡിയോ അണിയറക്കാര്‍ ഇറക്കിയിരിക്കുന്നത്.
ബിഗ് ബോസ് രണ്ടാം സീസണിന്റെ ടാഗ് ലൈനും മോഹന്‍ലാല്‍ പറയുന്നുണ്ട്.”ഇനി വലിയ കളികളുമല്ല, കളികള്‍ വേറെ ലെവല്‍” എന്നാണ് പുതിയ പതിപ്പിന്റെ ടാഗ് ലൈന്‍. നിലവില്‍ ജനുവരി ആദ്യ ആഴ്ചയില്‍ ബിഗ് ബോസ് മലയാളം ആരംഭിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.
അതേസമയം തന്നെ പുതിയ സീസണില്‍ മല്‍സരാര്‍ത്ഥികളായി ചില സെലിബ്രിറ്റികളുടെ പേരും പറഞ്ഞുകേള്‍ക്കുന്നുണ്ട്.
https://www.facebook.com/Asianet/videos/2666859623370326/
പ്രതികരിക്കാൻ ഇവിടെ എഴുതുക