ന്യൂ ഡല്‍ഹി : പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ഉടന്‍ ചെയ്യുക. അല്ലെങ്കില്‍ ജനുവരി ഒന്ന് മുതല്‍ പാന്‍ കാര്‍ഡ് അസാധുവാകും. പിന്നീട് ഒരു ഇടപാടുകള്‍ക്കും ഈ പാന്‍കാര്‍ഡ് ഉപയോഗിക്കുവാന്‍ സാധിക്കില്ല. അതോടൊപ്പം തന്നെ ആദായ നികുതി ഫയലിംഗും നടത്താന്‍ സാധിക്കില്ല.2019 ഡിസംബര്‍ 31 ആണ് അവസാന തീയതി. പലതവണയായി അദായ നികുതി വകുപ്പ് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട തീയതി നീട്ടി നല്‍കിയിരുന്നു.
ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് വെബ്സൈറ്റിലൂടെ വളരെ എളുപ്പത്തില്‍ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാവുന്നതാണ്. ഇതിനായി ആധാറും പാന്‍ നമ്ബറും നല്കിയ ശേഷം ഒടിപി വഴിയോ അല്ലാതെയോ ബന്ധിപ്പിക്കാവുന്നതാണ്. നേരത്തെ നിങ്ങളുടെ ആധാര്‍ പാനുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്നും പരിശോധിക്കാന്‍ സാധിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക