റിയാദ്: ആര്‍എസ്എസ്സിന്റെ പ്രവാസിസംഘടനയായ സമന്വയയുടെ നേതൃത്വത്തില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംവാദം സംഘടിപ്പിച്ച സംഘപരിവാര്‍ പ്രവര്‍ത്തകരെ സൗദി പോലിസ് അറസ്റ്റുചെയ്തു. റിയാദ് മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ ‘ദേശീയ പൗരത്വനിയമം- മിഥ്യയും സത്യവും’ എന്ന തലക്കെട്ടില്‍ യോഗം ചേര്‍ന്ന അഞ്ചുപേരെയാണു സൗദി പോലിസ് അറസ്റ്റുചെയ്തത്.
റിയാദിലെ പ്രമുഖ സാമൂഹികപ്രവര്‍ത്തകര്‍ പങ്കെടുക്കുന്നുവെന്ന വ്യാജേനയാണ് ഓഡിറ്റോറിയം ബുക്ക് ചെയ്തിരുന്നത്. മതം അടിസ്ഥാനമാക്കി ഭരണഘടനാവിരുദ്ധ നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ച് പ്രത്യേക വിഭാഗത്തിന് മാത്രം പൗരത്വം നിഷേധിക്കുന്ന നിയമങ്ങള്‍ പാസാക്കുന്നതിനെതിരേ പ്രവാസികള്‍ക്കിടയിലെ ജീവകാരുണ്യ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിവിധ സംഘടനകള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക