തലവേദന ഇടക്കിടെ വരുന്നത് ഒരു പ്രശ്നം തന്നെയാണ് ചിലര്‍ തലവേദനകൊണ്ട് പുളയും ചിലര്‍ക്ക് അത്ര പ്രശ്നമൊന്നും ഉണ്ടാവില്ല എന്നാല്‍ ഭൂരിപക്ഷം തലവേദനകളും വൈദ്യസഹായം ഇല്ലാതെ ഒന്ന് വിശ്രമിച്ചാല്‍ മാറുന്നവയാണ്.
പിരിമുറുക്കം, എപ്പോഴും ജോലി ചെയ്യുക, സൈനസ് പ്രശ്നങ്ങള്‍, മൈഗ്രേന്, ഉറക്കക്കുറവ്, ശരീരത്തിലെ ജലാംശം കുറയുക തുടങ്ങിയവയാണ് തലവേദനയ്ക്ക് പിന്നിലെ സാധാരണ കാരണങ്ങള്‍. ജോലിഭാരവും തിരക്കും ടെന്ഷനുമൊക്കെ തലവേദനയുടെ സ്ഥിരം കാരണങ്ങളാണ്. ഇതിനു എങ്ങനെ പരിഹാരം ചെയ്യാം എന്ന് നോക്കാം…
ആവശ്യത്തിന് വെളളം കുടിച്ച് ശരീരത്തിലെ ജലാംശത്തിന്റെ അളവ് കൂട്ടുക. എന്നതാണ് ഇതിന്റെ പ്രതിവിധി. ഇലക്ട്രോലൈറ്റുകള്‍ അടങ്ങിയ കരിക്കിന് വെളളം പോലുളള പാനീയങ്ങള്‍ കഴിക്കുന്നതും നല്ലതാണ്.
മറ്റൊന്ന് തലവേദനയുളളപ്പോള്‍ മദ്യം കഴിക്കാതിരിക്കുക. ശരീരത്തിലെ ഉളള ജലാംശം കൂടി ഇല്ലാതാക്കി തലവേദന അധികമാകാനേ കഴിയൂ.
വിട്ടുമാറാത്ത തലവേദനയ്ക്ക് മികച്ചൊരു പരിഹാരമാണ് ഐസ് പാക്ക്. ഐസ് നിറച്ച പ്ലാസ്റ്റിക് പായ്ക്ക് നെറ്റിയില്‍ വയ്ക്കുന്നതാണ് തലവേദനയ്ക്ക് മറ്റൊരു പരിഹാരമാര്‍ഗം. ഇതുവഴി നെറ്റിയിലേക്കുളള രക്തപ്രവാഹം വര്‍ദ്ധിക്കുന്നു. മാനസിക സംഘര്‍ഷം കൊണ്ടും സൈനസ് കൊണ്ടും ഉണ്ടാകുന്ന തലവേദന ശമിപ്പിക്കാന്‍ ഉത്തമമാര്‍ഗമാണിത്. ഫ്രീസറില്‍ വെച്ച് തണുപ്പിച്ച തുണിയും ഇതിനായി ഉപയോഗിക്കാവുന്നതാണ്.
നല്ല തലവേദനയുളളപ്പോള്‍ ഇളം ചൂടുളള വെളളം നിറച്ച ബക്കറ്റില്‍ കാല് മുക്കി വച്ചു നോക്കൂ. തലവേദന പടി കടക്കും.
ഇഞ്ചി ചേര്‍ത്ത ചായ ഒരു ദിവസം മൂന്നു തവണ കഴിക്കുന്നത് നല്ലതാണ്. തലവേദന തുടങ്ങുമ്ബോള്‍ ഏതൊക്കെ ചെയ്താല്‍ ഫലവും പെട്ടെന്ന് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക