പൃഥ്വിരാജിനെ നായകനാക്കി ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത ഡ്രൈവിംഗ് ലൈസന്‍സ് നിറഞ്ഞ കൈയ്യടികളോടെ പ്രദര്‍ശനം തുടരുകയാണ് ഇപ്പോഴിതാ ചിത്രത്തിന്റെ പ്രചാരണാര്‍ത്ഥം ആരാധകരുമായി സംവദിക്കുമ്പോള്‍ പൃഥ്വിരാജ് പറഞ്ഞ വാക്കുകള്‍ വൈറലാകുകയാണ്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പാഠം പഠിപ്പിച്ചത് അജിതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
ഒരിക്കല്‍ നടന് സൂര്യയുടെയും ജ്യോതികയുടെയും പുതിയ വീടിന്റെ കയറി താമസ ചടങ്ങിലേക്ക് എന്നെ ക്ഷണിക്കുകയുണ്ടായി. തമിഴ് സൂപ്പര്‍ താരം അജിത്തും അന്ന് അവിടെ ഉണ്ടായിരുന്നു. രണ്ട് മണിക്കൂറോളം സമയം ഞാന്‍ അജിത്ത് സാറുമായി സംസാരിച്ചു. അന്ന് ഞാന്‍ അദ്ദേഹത്തില്‍ നിന്ന് മനസിലാക്കിയ ഒരു വലിയ പാഠമാണ് ഇന്നും ജീവിതത്തില്‍ പുലര്‍ത്തുന്നത്. ഒരിക്കലും ജീവിതത്തിലെ വിജയ പരാജയങ്ങള്‍ അജിത്ത് സാറിനെ ബാധിക്കില്ല. ഒരു സിനിമ വലിയ വിജയമായാല്‍ അമിത ആഹ്ലാദമോ പരാജയമായാല്‍ വിഷമമോ അദ്ദേഹം കാണിക്കാറില്ല, ഞാനും ഇപ്പോള്‍ അങ്ങനെയാണ് പൃഥ്വിരാജ് പറഞ്ഞു. സൂപ്പര്‍ ഫാന്‍സ് പരിപാടിയിലായിരുന്നു പൃഥ്വി ആരാധകരോട് സംവദിച്ചത്.
ജെയ്ന്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളുമായും പൃഥ്വി സംവദിച്ചിരുന്നു. സൂപ്പര്‍ താരങ്ങളുടെ ഔദ്യോഗിക ഫാന്‍സ് അസോസിയേഷനില്‍ അംഗത്വമുള്ളവരായിരുന്നു പരിപാടിയില്‍ പങ്കെടുത്തത്. മമ്മൂട്ടി, മോഹന്‍ലാല്‍, വിജയ്, അജിത്, വിക്രം, രജനീകാന്ത്, ധനുഷ്, സൂര്യ, കമല്ഹാസന് എന്നിവരുടെ ആരാധകരുമായിട്ടായിരുന്നു കൂടിക്കാഴ്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക