കൊച്ചി: കളമശ്ശേരി നഗരസഭയിലെ കുടുംബശ്രീ യൂണിറ്റുകളുടെ ഫുഡ് ഓണ്‍ വീല്‍സ് പ്രവര്‍ത്തകര്‍ക്ക് ഇ- ഓട്ടോ വിതരണം ചെയ്യുന്നു. ഇടപ്പള്ളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലൈഫ് കെയര്‍ സോളാര്‍ എന്ന കമ്പനിയാണ് ഇ – ഓട്ടോയുടെ വിതരണക്കാര്‍. ഒന്‍പത് വണ്ടികളാണ് നല്‍കുന്നത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ഇലക്ട്രിക് വാഹന നയങ്ങള്‍ക്ക് അനുസൃതമായി തികച്ചും പരിസ്ഥിതി സൗഹൃദമാണ് ഇ- ഓട്ടോകള്‍. ഓടിക്കുന്നതിന് പ്രത്യേക ലൈസന്‍സ് ആവശ്യമില്ലാത്ത ഇവയുടെ പരിപാലനവും എളുപ്പമാണ്. ചാര്‍ജ് ചെയ്യാവുന്ന ബാറ്ററികളാണ് ഇതിലുള്ളത്. ഓട്ടോകളുടെ വിതരണം 30 ന് കളമശ്ശേരി നഗരസഭ ഹാളില്‍ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല നിര്‍വ്വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന് മുഖ്യാതിഥിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക