ആലപ്പുഴ : തോമസ് ചാണ്ടി എം എൽ എയ്ക്ക് പകരം ഇനി ആര് എന്ന ആശയക്കുഴപ്പത്തിൽ മുന്നണികൾ . പാർട്ടികൾ തമ്മിലുള്ള ഒത്തൊരുമ ഇല്ലാത്തതാണ് സ്ഥാനാർഥി തിരഞ്ഞെടുപ്പിൽ സംശയങ്ങൾ ഉയരാൻ കാരണം.
മുന്നണികളില്‍ നിന്നായി കേരള കോണ്‍ഗ്രസ് മാണി, എന്‍സിപി, ബിഡിജെഎസ് എന്നീ കക്ഷികള്‍ മത്സരിച്ച മണ്ഡലമാണ് കുട്ടനാട്.
തോമസ് ചാണ്ടിക്ക് പകരം വെക്കാനായി ഇനിയൊരു നേതാവില്ലന്നതാണ് മറ്റൊരു ആശയക്കുഴപ്പം.
അതെ സമയം സി പി എമ്മിന്റെ തീരുമാനം തോമസ് ചാണ്ടിയുടെ ഭാര്യയോ സഹോദരനോ മത്സരിക്കട്ടെ എന്നതാണ്. ജനാധിപത്യ കേരള കോണ്‍ഗ്രസുമായി സീറ്റ് വച്ചുമാറിയാല്‍ കൊള്ളാവുന്ന സ്ഥാനാര്‍ഥിയുണ്ട്. പക്ഷേ, എന്‍ഡി പിയെ ഈ ഘട്ടത്തില്‍ പിണക്കാന്‍ സിപിഎമ്മിനു സാധ്യമല്ല.
ജോസ് കെ മാണിയും ജോസഫുമായുള്ള കസേര കളിയിൽ നിന്നാണ് കോൺഗ്രെസ്സിനുള്ളിലെ പ്രശ്നങ്ങളുടെ തുടക്കം. കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് എബ്രഹാം ഇന്ന് ജോസെഫ് വിഭാഗത്തിന്റെ ആലപ്പുഴ ജില്ലാ പ്രസിഡന്റാണ്. ആ ആനുകൂല്യവും ജോസഫിനുണ്ട്. തര്‍ക്കം എത്ര കൊടുത്താലും സീറ്റ് വാങ്ങാനുള്ള നീക്കമൊന്നും ഈ ഘട്ടത്തില്‍ കോണ്‍ഗ്രസിനില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക