ലോകത്തെ ഏറ്റവും വലിയ Ice and Snow ഫെസ്റ്റിവലിന് ചൈനയിലെ ഹെലോംഗ്യാംഗ് പ്രവിശ്യയിലുള്ള ഹാര്‍ബിനില്‍ ഇന്നലെ ആരംഭിച്ചു.
ആറു ലക്ഷം സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയില്‍ 2.20 ക്യൂബിക് മീറ്റര്‍ ഐസുകൊണ്ട് 100 മീറ്റര്‍ വരെ ഉയരമുള്ള ആകര്‍ഷകമായ നിരവധി നിര്‍മ്മിതികളാണ് ഈ സ്നോ വേള്‍ഡില്‍ ഒരുക്കിയിരിക്കുന്നത്.
രണ്ടു മാസം നീളുന്ന ഫെസ്റ്റിവെലിനായി 14 രാജ്യങ്ങളില്‍നിന്നുള്ള കലാകാരന്മാരാണ് നൂറില്‍പ്പരം കലാരൂപങ്ങള്‍ ഐസില്‍ നിര്‍മ്മിച്ചിരിക്കുന്നത്.
ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള സഞ്ചാരികള്‍ ഇവിടേക്കെത്തിക്കൊണ്ടിരിക്കുകയാണ്. അവര്‍ക്കായി അത്യാധുനിക സൗകര്യങ്ങളും സജീകരണങ്ങളുമാണ് ചൈന ഒരുക്കിയിരിക്കുന്നത്. ഹാര്‍ബിന്‍ നഗരത്തിലെ കാലാവസ്ഥ ഇപ്പോള്‍ മൈനസ് 20 ഡിഗ്രിവരെയാണ്.
1985 മുതലാണ് ഇവിടെ ഐസ് ആന്‍ഡ് സ്നോ ഫെസ്റ്റിവലിന് തുടക്കമായത്
പ്രതികരിക്കാൻ ഇവിടെ എഴുതുക