കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്കിനെതിരേ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ.
പണിമുടക്കിൽ പങ്കെടുക്കുന്ന കേന്ദ്ര സർക്കാർ ജീവനക്കാർ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് സർക്കാരിന്റെ മുന്നറിയിപ്പ് നല്കി. പണിമുടക്കിൽ പങ്കെടുക്കുന്നതും അതിന് അനുകൂലമായ നിലപാടുകൾ സ്വീകരിക്കുന്നതും 1964 സിസിഎസ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്ന് സർക്കാർ വ്യക്തമാക്കി.
പണിമുടക്കിൽ പങ്കെടുക്കുന്ന ജീവനക്കാരുടെ ശമ്പളവും അലവൻസുകളും പിടിച്ചുവയ്ക്കുന്നതുൾപ്പെടെയുള്ള അച്ചടക്ക നടപടികൾ നേരിടേണ്ടി വരുമെന്നും കേന്ദ്ര സർക്കാർ ഓർമിപ്പിക്കുന്നുണ്ട്. ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളുടെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് ചൊവ്വാഴ്ച അർധരാത്രിയാണ് ആരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക