മലപ്പുറം: ഡോക്ടർമാരായ സുഹൃത്തുക്കളെ തടഞ്ഞ് പണം തട്ടാൻ ശ്രമം. 5പേരെ അറസ്റ്റ് ചെയ്തു. കാറിലിരുന്നവരെ 5 മണിക്കൂറോളം തടഞ്ഞ് വച്ച് ദൃശ്യങ്ങൾ പകർത്തി.
ബലമായി എടിഎം കാർഡും പിൻ നമ്പറും വാങ്ങി സമീപത്തുള്ള എടിഎംൽ നിന്ന് 3 തവണയായി 17,000 രൂപയെടുത്തു. ഡോക്ടറുടെ കൈയിൽ ഉണ്ടയിലൂർന്ന 3000 രൂപയും ചേർത്ത് 20,000 രൂപ തട്ടിയെടുത്തു.
എരുമത്തടം സ്വദേശികളായ നബീൽ, ജുബൈസ്, മുഹമ്മദ് മുഹ്സിൻ, അബ്ദുൽ ഗഫൂർ, യതീഷ് കുമാർ എന്നിവരാണ് അറസ്റ്റിൽ ആയവർ. ഇവരെ കോടതിയിൽ ഹാജരാക്കാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക