ഇപ്പോഴത്തെ വര്‍ക്കിങ് പ്രസിഡന്റ് ജഗത് പ്രകാശ് നദ്ദ ബിജെപി ദേശീയ അധ്യക്ഷനാവാൻ സാധ്യത. നിലവിലെ പ്രസിഡന്റ് അമിത് ഷാ സ്ഥാനമൊഴിയുന്നതിനെതുടര്ന്നാണ് നദ്ദ ബിജെപി അധ്യക്ഷനാവുന്നത്. നദ്ദയെ അധ്യക്ഷനാക്കിയുള്ള പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് ബിജെപി കേന്ദ്രങ്ങൾ വ്യക്തമാക്കിയത് .
രാവിലെ 10.30ന് നദ്ദ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. അമിത് ഷാ, രാജ്നാഥ് സിംഗ്, നിതിന്‍ ഗഡ്കരി എന്നിവരും നദ്ദയുടെ പേര് നിര്‍ദ്ദേശിക്കുമെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. ഈ നിര്‍ദേശം ബിജെപി ദേശീയ കൗണ്‍സിലിലെ മറ്റ് അംഗങ്ങള്‍ അംഗീകരിക്കും. ബിജെപി പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശം സമര്‍പ്പിക്കാനുള്ള സമയം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ്. നാമനിര്‍ദ്ദേശങ്ങളുടെ സൂക്ഷ്മപരിശോധന ഉച്ചയ്ക്ക് 12.30 നും 1.30 നും ഇടയില്‍ നടക്കും. സ്ഥാനാര്‍ത്ഥിത്വം 1.30 നും 2.30 നും ഇടയില്‍ പിന്‍വലിക്കാന്‍ അവസരമുണ്ടാവും. നദ്ദ ഏക സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുള്ളതിനാല്‍ വോട്ടെടുപ്പ് നടത്തേണ്ട ആവശ്യമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക