ഉറൂബിന്റെ രാച്ചിയമ്മ എന്ന ചെറുകഥയെ ആസ്പദമാക്കി ഛായാഗ്രഹനും സംവിധായകനുമായ വേണു ഒരുക്കുന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചര്‍ച്ചയാവുകയാണ്.
ഉറൂബിന്റെ കഥയിലെ രാച്ചിയമ്മ കറുത്ത സ്ത്രീയാണെന്നും വെളുത്ത നിറമുള്ള പാര്‍വതി തിരുവോത്ത് രാച്ചിയമ്മയായെത്തുന്നത് അനുയോജ്യമല്ലെന്നുമായിരുന്നു വിമര്‍ശനങ്ങള്‍.
ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്ക് നടി പാര്‍വതി തന്നെ മറുപടി നല്‍കിയിരിക്കുകയാണ്.
രാച്ചിയമ്മ എന്ന സ്ത്രീ യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്ന സ്ത്രീയായിരുന്നെങ്കില്‍ ആ സിനിമ ചെയ്യില്ലായിരുന്നെന്നും ഇതൊരു ഭാവനാ സൃഷ്ടിയായതു കൊണ്ടാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നുമാണ് പാര്‍വതി വ്യക്തമാക്കിയിരിക്കുന്നത്.
കോഴിക്കോട് നടന്ന വാച്ച് ഔട്ട് അഖില ഭാരതീയ ആന്റി നാസി ചലച്ചിത്രമേളയില്‍ സംസാരിക്കുകയായിരുന്നു പാര്‍വതി.
‘ശരിയായ സമയം വരുമ്പോള്‍ ഉറൂബിന്റെ രാച്ചിയമ്മയെകുറിച്ചും ഞാന്‍ എന്തിന് ആ കഥാപാത്രം ചെയ്തു എന്നതിനെക്കുറിച്ച് നമുക്ക് സംസാരിക്കാം. എന്റെ ടേക്ക് അതില്‍ എന്തായിരുന്നു എന്നും പറയാം. ഇരുണ്ട നിറമുള്ള ഒരു സ്ത്രീയുടെ യഥാര്‍ത്ഥ ജീവിത കഥ പറയുന്ന ചിത്രത്തില്‍ ഞാനുണ്ടാകുമോ എന്നത് വലിയൊരു ചോദ്യമാണ്. ഇല്ല എന്നു തന്നെയാണ് ഉത്തരവും. പക്ഷെ ഇതൊരു ഭാവനാ സൃഷ്ടിയാണ്. അത്തരം ഒരു ഫിക്ഷണല്‍ സ്പേസില്‍ വരുമ്പോള്‍ അങ്ങനെ ഒരു കഥയെ അവലംബിച്ച് സിനിമ ഒരുക്കുമ്പോള്‍, അതൊരു ട്രിക്കിയായ സ്പേസ് ആയി മാറും,’ പാര്‍വതി പറഞ്ഞു.
1969 ല്‍ പ്രസിദ്ധീകരിച്ച ഉറൂബിന്രെ ചെറുകഥയാണ് രാച്ചിയമ്മ. നടി പാര്‍വതി നായികയാവുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ തൊട്ട് കാസ്റ്റിങിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.
കറുത്ത നായികയെ അവതരിപ്പിക്കാന്‍ വെളുത്ത നായികയെ കറുത്ത പെയിന്റടിച്ച് ഫാന്‍സി ഡ്രസ് നടത്തുന്ന കാലത്തു നിന്നും മലയാള സിനിമയ്ക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നാണ് സംവിധായകന് ബിജുകുമാര്‍ ദാമോദരന്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററിനെ കുറിച്ച് പ്രതികരിച്ചത്. ഇദ്ദേഹത്തെ കൂടാതെ
ദീപ നിശാന്ത്, അഡ്വ. കുക്കു ദേവകി എന്നിവരും സിനിമയ്ക്കു നേരെ വിമര്‍ശനമുന്നയിച്ചിരുന്നു.
ആസിഫ് അലിയാണ് രാച്ചിയമ്മയില്‍ നായകനായെത്തുന്നത്. ഉയരെയ്ക്കു ശേഷം പാര്‍വതിയും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകന് വേണു തന്നെയാണ്.
നാല് സംവിധായകര്‍ ചേര്‍ന്നൊരുക്കുന്ന ആന്തോളജിയില്പ്പെട്ട സിനിമയാണ് രാച്ചിയമ്മ. ആഷിക്ക് അബു രാജീവ് രവി, ജയ് കെ തുടങ്ങിയവരാണ് മറ്റു സിനിമകള്‍ ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക