ലക്നൗ: ഉത്തർപ്രദേശിലെ വിശ്വ ഹിന്ദു മഹാസഭാ സംസ്ഥാന അധ്യക്ഷനെ പൊതുനിരത്തിൽ വെടിവെച്ചു കൊലപ്പെടുത്തി. പ്രഭാത സവാരിക്കിടെയാണ് രഞ്ജിത് ബച്ചനു നേരെ അക്രമികൾ വെടിയുതിർത്തത്.
ലക്നൗവിലെ ഹസ്രത് ഗഞ്ചിൽ രാവിലെ നടക്കാനിറങ്ങിയതാണ് അദ്ദേഹം. ഇൗ സമയം ബൈക്കിലെത്തിയ 2 പേര് രഞ്ജിത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു.
ഒന്നിലേറെ തവണ വെടിവെച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഒപ്പമുണ്ടായിരുന്ന സഹോദരനും വെടിയേറ്റിട്ടുണ്ട്. രഞ്ജിത്തിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക