കൊച്ചി: ചായ വിറ്റു കിട്ടുന്ന പൈസ കൊണ്ട് 25 ലേറെ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയവരാണ് ശ്രീ ബാലാജി കോഫി ഹൗസ് ഉടമകളായ വിജയന് ചേട്ടനും ഭാര്യ മോഹനയും.
കൊച്ചിയിലെ ഗാന്ധി നഗറിലാണ് വിജയന് ചേട്ടന്റെയും മോഹന ചേച്ചിയുടെയും കട. ഇപ്പോഴിതാ ഇവരെ നേരിട്ട കണ്ട സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടന് മോഹന്‍ലാല്‍.
മോഹന്‍ലാലിന്റെ വീട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. മോഹന്‍ലാലിനായി ഭക്ഷണവുമായിട്ടായിരുന്നു ഇരുവരും എത്തിയത്. ഇരുവരും വീട്ടില്‍ എത്തിയതില്‍ താന്‍ ഭാഗ്യവാനാണെന്നും ഇവര്‍ കൊണ്ട് വന്ന ഭക്ഷണത്തിന് നന്ദി പറയുന്നെന്നും മോഹന്‍ലാല്‍ പറഞ്ഞു.
എല്ലാവര്ക്കും തീര്‍ച്ചയായും ഒരു പ്രചോദനമാണ് ഇവരെന്നും മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. റാമിന്റെ ഷൂട്ടിംഗിനിടെയാണ് മോഹന്‍ലാലും വിജയന് – മോഹന ദമ്പതികളും കണ്ട് മുട്ടിയത്.
ഇതുവരെ ഇരുപത്തിയഞ്ചിലധികം രാജ്യങ്ങളിലാണ് വിജയനും ഭാര്യ മോഹനയും യാത്ര നടത്തിയിട്ടുള്ളത്.
https://www.facebook.com/ActorMohanlal/posts/2741585699230442
പ്രതികരിക്കാൻ ഇവിടെ എഴുതുക