ന്യൂഡല്‍ഹി:കാര്യാലയങ്ങള്‍ക്കും നേതാക്കള്‍ക്കും ഭീകരാക്രമണ ഭീഷണിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിനും സംസ്ഥാനങ്ങള്‍ക്കും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മഹാരാഷ്ട്ര,പഞ്ചാബ്,രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളിലാണ് ആക്രമണം നടക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.ചാവേര്‍ ആക്രമണത്തിനാണ് ഭീകരവാദികള്‍ പദ്ധതികള്‍ തയ്യാറാക്കുന്നതെന്നാണ് വിവരം,
ഐഇഡി ബോംബുകള്‍ ഉപയോഗിച്ച് ആക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും രഹസ്യാന്വേഷണ വിഭാഗം നല്‍കിയതായാണ് വിവരം,രഹസ്യാന്വേഷണ വിഭാഗം തങ്ങള്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍എസ്എസ് നേതാക്കള്‍ക്കും കാര്യാലയങ്ങള്‍ക്കും സുരക്ഷ എര്പെടുത്താന് ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.നേരത്തെ ഖലിസ്ഥാന്‍ ഭീകരവാദികള്‍ പാക്കിസ്ഥാന് സഹായത്തോടെ പഞ്ചാബില്‍ ആക്രമണം നടത്തുന്നതിന് പദ്ധതികള്‍ തയ്യാറാക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു,
ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ആര്‍എസ്എസ് നേതാക്കള്‍ക്കും ആര്‍എസ്എസ് കാര്യാലയങ്ങള്‍ക്കും ഭീകരാക്രമണ ഭീഷണിയുണ്ടെന്ന മുന്നറിയിപ്പും രഹസ്യാന്വേഷണ വിഭാഗം നല്‍കിയിരിക്കുന്നത്.
രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്ര,ഡല്‍ഹി,പഞ്ചാബ്,രാജസ്ഥാന്,ഉത്തര്‍പ്രദേശ്,അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ സുരക്ഷസംബന്ധിച്ച കാര്യങ്ങള്‍ ആഭ്യന്തരമന്ത്രാലയം വിലയിരുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക