കണ്ണൂര്‍: കണ്ണൂരടക്കം സംസ്ഥാനത്തെ നാല് ജില്ലകളില്‍ നാളെ കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാസര്‍കോട്, കോട്ടയം, ആലപ്പുഴ എന്നിവയാണ് ചൂട് കൂടുന്ന മറ്റ് ജില്ലകള്‍. ഇവിടങ്ങളില്‍ രണ്ടു മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്.
വടക്കുകിഴക്കന്‍ കാറ്റിന്റെ സ്വാധീനമാണ് ചൂട് കൂടാന്‍ കാരണമാകുന്നത്. കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ ഇന്നും കനത്ത ചൂട് അനുഭവപ്പെടുമെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. കോട്ടയത്ത് ഇന്ന് 37 ഡിഗ്രി സെല്‍ഷ്യസാണ് താപനില. ഉച്ചസമയങ്ങളില്‍ പുറംജോലികള്‍ ചെയ്യുന്ന തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ജലീകരണം അനുഭവപ്പെടുമെന്നും മുന്നറിയിപ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക