തെന്നിന്ത്യൻ സിനിമാലോകത്ത് തിളങ്ങി നിൽക്കുമ്പോഴും നടി അമല പോളിന്റെ കുടുംബ ജീവിതവുമായി ബന്ധപ്പെട്ട വാർത്തകൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. സംവിധായകൻ എ.എൽ വിജയിയുമായുള്ള പ്രണയ വിവാഹവും ബന്ധം വേർപിരിയലുമെല്ലാം ഇപ്പോഴും ചർച്ചാവിഷയമാണ്. ആഴ്ചകൾക്ക് മുൻപ് വിജയിയുടെ പിതാവ് എ.എൽ.അഴകപ്പൻ ഇക്കാര്യത്തിൽ ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. നടൻ ധനുഷ് കാരണമാണ് അമലയും വിജയിയും വേർപിരിഞ്ഞതെന്നായിരുന്നു ആരോപണം.
എന്നാൽ ഇക്കാര്യത്തിൽ വിശദീകരണം നൽകിയിരിക്കുകയാണ് അമല ഇപ്പോൾ. ഒരു തമിഴ് മാദ്ധ്യമത്തിലൂടെയാണ് നടി മറുപടി നൽകിയിരിക്കുന്നത്. തന്റെ തീരുമാനത്തിലാണ് വിവാഹമോചനം നടന്നതെന്നും അത് മറ്റൊരാളുടെ പേരിൽ ആരോപിക്കുന്നത് അനുചിതമാണെന്നുമാണ് അമലയുടെ പ്രതികരണം. ധനുഷ് തന്റെ വളരെ അടുത്ത സുഹൃത്താണെന്നും ഏറെ കാലം മുൻപ് നടന്ന വിവാഹമോചനത്തെ കുറിച്ച് ഇപ്പോഴും സംസാരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും താരം പറയുന്നു.
വിവാഹമോചനത്തിന് ശേഷം അതിനെ കുറിച്ച് നടി എവിടെയും കാര്യമായി പറഞ്ഞിട്ടില്ല. അതിനാൽ തന്നെ അമലയുടെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നേരത്തെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകൻ എ.എൽ വിജയിയുടെ പിതാവും തമിഴ് നിർമാതാവുമായ എ.എൽ അഴകപ്പൻ മകന്റെയും മരുമകളുടെയും വിവാഹമോചനത്തെ കുറിച്ച് വെളിപ്പെടുത്തിയത്. വിവാഹശേഷം അമല പോൾ അഭിനയിക്കുന്നില്ലെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ധനുഷ് നിർമ്മിച്ച അമ്മ കണക്ക് എന്ന ചിത്രത്തിൽ അഭിനയിക്കാനുള്ള കരാറിൽ അമല നേരത്തെ ഒപ്പിട്ടിരുന്നു. ധനുഷ് അമലയെ അഭിനയത്തിലേക്ക് തിരികെ കൊണ്ട് വരാൻ നിർബന്ധിച്ചു. ഇതിന് പിന്നാലെ അമല അഭിനയിക്കാൻ തയ്യാറാവുകയായിരുന്നെന്നും അളകപ്പൻ പറഞ്ഞിരുന്നു.
അമലയ്ക്ക് അഭിനയിക്കാനുള്ള അഭിനിവേശമാണ് ഇരുവരും തമ്മിലെ ബന്ധം തകരാൻ കാരണമെന്ന് പലപ്പോഴായി അഴകപ്പൻ പറഞ്ഞിട്ടുണ്ട്. എന്നാൽ പിതാവിന്റെ വാദങ്ങളെ വിജയ് തള്ളി കളഞ്ഞിരുന്നു. അമലയെ ഒരിക്കലും അഭിനയിക്കുന്നതിൽ നിന്നും താൻ വിലക്കിയിട്ടില്ലെന്ന് വിജയ് പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു.
നീണ്ട നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു അമലയും വിജയിയും വിവാഹിതരായത്. 2011ൽ വിജയ് സംവിധാനം ചെയ്ത് അമല പോൾ അഭിനയിച്ച ദൈവ തിരുമകൾ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചായിരുന്നു ഇരുവരും അടുപ്പത്തിലായത്. അത് പിന്നീട് പ്രണയത്തിലേക്ക് എത്തി. 2014 ൽ അമലയും വിജയും വിവാഹതിരായി. ഹിന്ദു – ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു വിവാഹം.രണ്ട് വർഷം മാത്രം മുന്നോട്ട് പോയ ഇരുവരും 2016ൽ വേർപിരിയൽ പ്രഖ്യാപിച്ചു. 2017ലാണ് നിയമപരമായി ബന്ധം അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക