തിരുവനന്തപുരം: വര്‍ക്കല തിരുവമ്പാടി റിസോര്‍ട്ടിനും അടുത്തുള്ള സൂപ്പര്‍ മാര്‍ക്കറ്റിനും ഇന്ന് പുലര്‍ച്ചെ തീപിടിത്തമുണ്ടായി. സംഭവത്തില്‍ ആളപായമില്ലെന്നാണ് വിവരം.
തീ ഇതിനോടകം നിയന്ത്രണവിധേയമാക്കി. ഒന്നിലേറെ അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. തീപിടിത്തത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക