തിരുവനന്തപുരം: വെടിയുണ്ട കാണാതായ സംഭവത്തില്‍ കുറ്റക്കാരായ പൊലീസുകാരെ ഉടന്‍ അറസ്റ്റുചെയ്യുമെന്ന് ക്രൈം ബ്രാഞ്ച്. വെടിയുണ്ട ക്യാമ്പിന് പുറത്തേക്ക് കടത്തിയതായി കണ്ടെത്തിയിരുന്നു.
പ്രത്യേക സായുധ സേനയുടെ ക്യാമ്പില്‍ നിന്നും വെടിയുണ്ടകള്‍ പുറത്തേക്ക് അനധികൃതമായി കടത്തിയെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍.
കേസുമായി ബന്ധപ്പെട്ട പൊലീസുകാരുടെ അറസ്റ്റ് ഉടന്‍ തന്നെ നടത്താനാണ് തീരുമാനം. ഒരാഴ്ചക്കകം അറസ്റ്റു രേഖപ്പെടുത്തുമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. അതേ സമയം കേസുമായി ബന്ധപ്പെട്ട പ്രതികളുടെ പേരുവിവരങ്ങള്‍ അന്വേഷണ സംഘം ഇതുവരെ പുറത്തു വിട്ടിട്ടില്ല.
സംഭവത്തില്‍ ക്രൈം ബ്രാഞ്ച് സംഘം തിങ്കളാഴ്ച ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള തീരുമാനം മാറ്റി. അറസ്റ്റു നടപടി പൂര്‍ത്തിയായ ശേഷം മാര്‍ച്ച് രണ്ടിനായിരിക്കും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുക. അറസ്റ്റിലേക്ക് നീങ്ങാനുള്ള സാഹചര്യം റിപ്പോര്‍ട്ടില്‍ വിശദീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക