കല്‍പ്പറ്റ: യാത്രക്കിടയില്‍ കെ.എസ്.ആര്.ടി.സി. ബസില്‍വെച്ച് സാമൂഹികപ്രവര്‍ത്തകയെ അപമാനിക്കാന്‍ ശ്രമിച്ചു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. കോഴിക്കോടു നിന്ന് മാനനന്തവാടിയിലേക്ക് പുറപ്പെട്ട ബസിലെ യാത്രക്കാരിയായിരുന്നു ഇവര്‍.
താമരശ്ശേരിയില്‍ വെച്ചാണ് സാമൂഹികപ്രവര്‍ത്തകയോട് ബസ് യാത്രക്കാരനായ ഒരാള്‍ മോശമായി പെരുമാറിയത്. സാമൂഹികപ്രവര്‍ത്തക പരാതിപ്പെട്ടതോടെ, അപമാനിക്കാന്‍ ശ്രമിച്ചയാളെ കണ്ടക്ടര്‍ ബസില്‍നിന്ന് ഇറക്കിവിട്ടു.
തുടര്‍ന്ന് യുവതി വൈത്തിരി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. അപമാനിക്കാന്‍ ശ്രമിച്ചയാളെ പോലീസ് സ്റ്റേഷനിലെത്തിക്കണമെന്ന ആവശ്യം കണ്ടക്ടര്‍ നിരസിച്ച കാര്യവും യുവതി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സംഭവം നടന്നത് താമരശ്ശേരിയില്‍ വെച്ചായതിനാല്‍ പരാതി തുടര്‍നടപടികള്‍ക്കായി വൈത്തിരി പോലീസ് താമരശ്ശേരി പോലീസിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക