സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്താണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലാപഞ്ചായത്ത് കോണ്‍ഫെറന്‍സ് ഹാളില്‍ ചേര്‍ന്ന കോവിഡ് 19 അവലോകനയോഗത്തിലാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന് ഇക്കാര്യം പറഞ്ഞത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇയാളുടെ സാംമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ ഫലം പോസിറ്റീവായി എന്നും അത് കൂടുതല്‍ പരിശോധനകള്‍ക്കായി ആലപ്പുഴയിലേക്ക് അയച്ചിട്ടുണ്ടെന്നുമാണ് നേരത്തെ പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ മന്ത്രിയുടെ വിശദീകരണമുണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക