ബിഗ് ബോസ് സീസണ് രണ്ടിലെ ഏറ്റവും പ്രേക്ഷക പിന്തുണയുള്ളയാളായിരുന്നു രജിത് കുമാര്‍. വന്നതുമുതല്‍ വേറെ ലെവല്‍ കളികള്‍ക്ക് അവസരമൊരുക്കിയ മത്സരാര്‍ത്ഥിയായിരുന്നു അദ്ദേഹം. എന്നാല്‍ കഴിഞ്ഞ ആഴ്ചയില്‍ നടന്ന അപ്രതീക്ഷിത സംഭവം രജിത് കുമാറിനെ വീട്ടില്‍ നിന്ന് താല്‍ക്കാലികമായി പുറത്തേക്കുള്ള വഴി തെളിച്ചു. മത്സരാര്‍ത്ഥിയായ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ച രജിത് കുമാറിനെ താല്‍ക്കാലികമായി മാറ്റിനിര്‍ത്തുകയായിരുന്നു.
ബിഗ് ബോസ് മലയാളം പ്രേക്ഷകര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ ഒരു കാര്യമാണ് രേഷ്മയുടെ കണ്ണില്‍ മറ്റൊരു മത്സരാര്‍ത്ഥിയായ രജിത് കുമാര്‍ മുളക് തേച്ച പ്രവര്‍ത്തി. ഇത് സത്യമാണോ പബിഗ്ബോസിന്റെ സ്ക്രിപ്റ്റ് ആണോ തുടങ്ങിയ രീതികളില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. രജിത് കുമാര്‍ ഷോയിലേക്ക് തിരിച്ചെത്തുമോ എന്നതായിരുന്നു പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടായ സംശയം. ഇക്കാര്യവുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ അദ്ദേഹത്തോട് ചോദ്യങ്ങള്‍ ചോദിക്കുകയും രജിത്തിന് വിശദീകരിക്കാന്‍ അവസരം കൊടുക്കുകയും ചെയ്തു.
‘ഒരുപാട് പേരുടെ ചോദ്യമാണ്, എന്തിനാണ് രജിത് ഇത്തരത്തില്‍ ഒരു പ്രവര്‍ത്തി ചെയ്തത്?’ എന്നായിരുന്നു മോഹന്‍ലാല്‍ ചോദിച്ചത്. അധ്യാപകനായ രജിത് ഒരിക്കലും ഇത്തരമൊരു പ്രവര്‍ത്തി ചെയ്യില്ല എന്നായിരുന്നു രജിത്തിന്റെ ആദ്യ മറുപടി. എന്നാല്‍ ചോദ്യത്തിന് മാത്രം മറുപടി പറഞ്ഞാല്‍ മതിയെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. വികൃതിയായ വിദ്യാര്‍ഥി എന്നതായിരുന്നു ബിഗ് ബോസ് തന്ന ടാസ്ക്. അതിന് പോയിന്റ് ഉണ്ടെന്ന് പറഞ്ഞപ്പോള്‍ കൂടുതല്‍ വികൃതി ആവുക എന്നതായിരുന്നു ലക്ഷ്യം. തന്ന കഥാപാത്രം ഏറ്റവും നന്നായി പ്രകടിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ പറ്റിയ അബദ്ധമാണെന്ന് രജിത് പറഞ്ഞു. കൂടാതെ പാഷാണം ഷാജി, അല്ലെങ്കില്‍ രഘു എന്നിവരെ ചെയ്യാനായിരുന്നു ഉദ്ദേശിച്ചിരുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. പശ്ചാത്താപമുണ്ടോ എന്ന ചോദ്യത്തിന് പശ്ചാത്താപമുണ്ടെന്ന് മാത്രമല്ല, രേഷമയെ കണ്ട് മാപ്പ് ചോദിച്ചിട്ട് പോകണമെന്ന് വിചാരിച്ചാണ് ഞാന്‍ നിന്നതെന്ന് രജിത് മറുപടി നല്കി.
കഴിഞ്ഞ ഒരു അഞ്ച് ദിവസംകൊണ്ട് യഥാര്‍ഥത്തില്‍ പശ്ചാത്താപത്തിന്റെ അഗ്നിയില്‍ എരിയുകയായിരുന്നു. ദൈവത്തിനോട് പ്രാര്‍ഥിച്ചിരുന്നു. മുളക് എന്ന് പറയുന്നത് വലിയ പ്രശ്നമുള്ള കാര്യമല്ലെന്ന് ബയോളജി പഠിപ്പിക്കുന്ന എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ ആ കുട്ടിയുടെ കണ്ണ് പ്രശ്നമുള്ളതാണ്. രേഷ്മയുടെ കണ്ണിന് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ എന്റെ രണ്ട് കണ്ണുകളും ആ കുട്ടിക്ക് ദാനം ചെയ്യാന്‍ ഞാന്‍ തയ്യാറായിരുന്നുവെന്നും രജിത് കുമാര്‍ വ്യക്തമാക്കി.
അതേസമയം രജിത്തിനെ വീണ്ടും വീട്ടിലേക്ക് അയക്കണോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കാനുള്ള അവസരം ബിഗ്ബോസ് രേഷ്മയ്ക്ക് വിട്ടുനല്‍കുകയായിരുന്നു. രേഷ്മ അദ്ദേഹം വീടിനുള്ളിലേക്ക് വരുന്നതിനോട് തനിക്ക് യോജിപ്പ് ഇല്ലെന്ന് പറഞ്ഞതോടെ ബിഗ്ബോസ് വീട്ടില്‍ നിന്നും രജിത് പടിയിറങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക