പലര്‍ക്കുമുള്ള പ്രശ്നങ്ങളില്‍ ഒന്നാണ് മുഖക്കുരു. പ്രണയക്കുരു, പ്രേമക്കുരു എന്നൊക്കെ പേരിട്ട് വിളിക്കുമെങ്കിലും മുഖത്തുണ്ടാകുന്ന ഏറ്റവും വലിയൊരു പ്രശ്നങ്ങളില്‍ ഒന്നാണ് ഇത്. പലരും ഇത്തരത്തിലുണ്ടാകുന്ന മുഖക്കുരു പൊട്ടിച്ച് കളയാറാണ് പതിവ്. എന്നാല്‍ ഇത്തരത്തില്‍ പൊട്ടിച്ചു കളയുമ്പോള്‍ മുഖത്ത് പാടും കുണ്ടും കുഴിയും വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
ചിലര്‍ വിപണിയില്‍ നിന്ന് ലഭിക്കുന്ന് ക്രീമുകളും മറ്റും വാരിവലിച്ച് മുഖത്ത് തേക്കും. മറ്റു ചിലരാണെങ്കില്‍ പലതരത്തിലുള്ള പരീക്ഷണങ്ങള്ക്കുംനടത്തും എന്നിട്ടും പരിഹാരം ലഭിക്കുന്നില്ലെന്ന പരാതിക്കാര്‍ക്ക് താഴെ പറയുന്ന പരിഹാര മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാവുന്നതാണ്.
മുഖക്കുരു വരാന്‍ അങ്ങനെ പ്രായം ഇല്ലെന്ന് ആദ്യം തന്നെ അറിഞ്ഞിരിക്കുക. പ്രായഭേദമന്യേ എല്ലാവരെയും അലട്ടുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് മുഖക്കുരു. എന്നാലും കൗമാരക്കാരിലാണ് മുഖക്കുരു കൂടുതലായും കണ്ടു വരുന്നത്. മുഖക്കുരുവിനുള്ള ഏറ്റവും വലിയ കാരണങ്ങളില്‍ ഒന്നാണ് മുഖത്തെ എണ്ണമയം. ഇത് ഇല്ലാതാക്കിയാല്‍ തന്നെ നിങ്ങളുടെ മുഖത്തുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും.
പലപ്പോഴും നമ്മള് ഉറങ്ങാന്‍ നേരത്ത് മുഖം കഴുകി കിടക്കുന്നവരായിരിക്കും. മുഖം കഴുകാതെ ഉറങ്ങാന്‍ കിടക്കുന്നവരും ഉണ്ടാകും. എന്നാല്‍ മുഖക്കുരു ഉള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാല്‍ ഉറങ്ങാന്‍ കിടക്കുന്നതിന് തൊട്ട് മുൻപ് നന്നായി മുഖം കഴുകുക എന്നതാണ്. രാത്രി ഉറങ്ങുന്നതിന് മുമ്പ് ഇത്തരത്തില്‍ നന്നായി മുഖം കഴുകി കിടക്കുന്നതിലൂടെ നിങ്ങളുടെ മുഖത്തിനുണ്ടാകുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം ഉണ്ടാകും എന്ന് അറിഞ്ഞിരിക്കുക.
നിങ്ങളുടെ മുഖത്തുണ്ടാകുന്ന എണ്ണമയം വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ ഇതിലൂടെ സാധിക്കും. മുഖക്കുരുവിന് മറ്റൊരു കാരണം എന്ന് പറയുന്നത് തലയിലുണ്ടാകുന്ന താരനാണ്. പലപ്പോഴും മുടികൊഴിച്ചിലിനും മറ്റും കാരണമാകുന്നത് പോലെത്തന്നെ താരന് മുഖക്കുരുവിനും കാരണമാകാറുണ്ട്. അത് കൊണ്ട് തന്നെ തലയില്‍ താരന് വരാതെ സൂക്ഷിക്കുക. ഇത്തരത്തില്‍ താരന് ഉണ്ടാകാതിരിക്കാന്‍ ചെയ്യേണ്ട കാര്യ എന്താണെന്ന് വെച്ചാല്‍ മുടിയെയും തലയോട്ടിയെയും എന്നും വ്യത്തിയോടെ സംരക്ഷിക്കുക എന്നതാണ്. ഇത്തരത്തില്‍ മുടിയും തലയോട്ടിയും വൃത്തിയോടെ സംരക്ഷിക്കുന്നതിലൂടെ നിങ്ങളുടെ തലയ്ക്കുണ്ടാകുന്ന പ്രശ്നങ്ങളും താരന് പ്രശ്നങ്ങളും ഇല്ലാതാകും.
പലരും നല്ല ചൂടുള്ള സമയത്ത് വ്യായാമം ചെയ്യാറുണ്ട്. ഇത്തരം അവസരങ്ങളില്‍ നന്നായി വിയര്‍ക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലാല്ലോ. മാത്രമല്ല, ചൂട് കാലത്ത് വ്യായാമം ചെയ്യുന്നതിലൂടെ നിങ്ങള്‍ നന്നായി വിയര്‍ക്കും. ഇത്തരത്തില്‍ വിയര്‍ക്കുമ്പോള്‍ നിങ്ങളുടെ മുഖത്ത് വിയര്‍പ്പ് അടിഞ്ഞു കൂടാന്‍ കാരണമാകും. ഇത്തരത്തില്‍ അടിഞ്ഞു കൂടുന്ന വിയര്‍പ്പുകള്‍ മുഖക്കുരുവിന് കാരണമാകാറുണ്ട്.
അത് കൊണ്ട് തന്നെ ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാല്‍ ചുടുള്ള സമയങ്ങളില്‍ വ്യായാമം ചെയ്യുമ്പോള്‍ മുഖത്ത് അടിഞ്ഞു കൂടുന്ന വിയര്‍പ്പിനെ നന്നായി വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ നിങ്ങളുടെ മുഖത്തിനുണ്ടാകുന്ന പ്രശ്നങ്ങളും മുഖക്കുരുവിനെയും അകറ്റി നിര്‍ത്താന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക