ഷൂട്ടിങ്ങ് പൂത്തിയാക്കിയ ഒരു പക്കാ നാടൻ പ്രേമം – സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ലാബിൽ പുരോഗമിക്കുന്നു. എ എം എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സജാദ് എം നിർമ്മിച്ച ‘ഒരു പക്കാ നാടൻ പ്രേമം ‘ വിനോദ് നെട്ടത്താന്നിയാണ് സംവിധാനം ചെയ്തിരിക്കുന്നത്.
മണിമല ഗ്രാമവാസിയായ കണ്ണൻ പല പെൺകുട്ടികളോടും പ്രണയാഭ്യർത്ഥന നടത്തുന്നുവെങ്കിലും അതൊക്കെ പരാജയത്തിൽ കലാശിക്കുകയാണ് ചെയ്യുന്നത്. എങ്കിലും ആ ദൗത്യത്തിൽ നിന്നും പിൻമാറാൻ അയാൾ തയ്യാറാകുന്നില്ല. തുടർന്ന് അയാളുടെ ജീവിതത്തിലുണ്ടാകുന്ന രസകരങ്ങളായ മുഹൂർത്തങ്ങളിലൂടെയാണ് ” ഒരു പക്കാ നാടൻ പ്രേമം” സഞ്ചരിക്കുന്നത്.
ഭഗത് മാനുവൽ, വിനു മോഹൻ, മധുപാൽ, ശ്രിജു അരവിന്ദ്, കലാഭവൻ ഹനീഫ്, സിയാദ്, വി പി രാമചന്ദ്രൻ, അംബൂട്ടി, സോളമൻ ചങ്ങനാശ്ശേരി, ടോം ജേക്കബ്ബ്, സുമേഷ്, സതീഷ്ബാബു, കൃഷ്ണൻ പയ്യന്നൂർ, സനത്, അൻസിൽ, അബ്ദുൾ കരീം, ഡ്വായിൻ, സോണി, കൊല്ലം ആനന്ദ്, വിദ്യ വിനു മോഹൻ, ഹരിത, കുളപ്പുള്ളി ലീല, സിന്ധു മനുവർമ്മ, സുനന്ദ, ദീപിക, ശ്രീലക്ഷ്മി, ശ്രുതി എസ് നായർ, ലക്ഷ്മി, ഗ്രേസി, സുറുമി എന്നിവരാണ് ഇതിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്ർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക