കൊവിഡ് കാലം താരങ്ങള്‍ പല രീതിയിലാണ് ആസ്വദിക്കുന്നത്. ചിലര്‍ പാട്ട് പാടുന്നു, ചിലര്‍ ഡാന്‍സ് ചെയ്യുന്നു, മറ്റ് ചിലര്‍ വായനയില്‍ മുഴുകുന്നു. എന്നാല്‍ ലോക്ഡൗണ്‍ കാലം വ്യായാമങ്ങളിലൂടെ ആക്റ്റീവായി നിലനിര്‍ത്തുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളായ നിത്യ ദാസ്. മകള്‍ നയനയ്ക്കൊപ്പം വര്‍ക്കൗട്ട് നടത്തുന്ന നടി നിത്യ ദാസിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. ഈ ലോക്ഡൗണില്‍ യോഗ ഫിറ്റ്നെസിലൂടെ മറ്റുള്ളവര്‍ക്കും പ്രചോദനമാകുകയാണ് താരം. ലോക്ഡൗണില്‍ കോഴിക്കോട്ടെ വീട്ടിലാണ് താരം ഇപ്പോള്‍. തലകുത്തി നിന്നൊക്കെയാണ് നിത്യയുടെ വ്യായാമമുറകള്‍.
‘ഈ പറക്കും തളിക’ എന്ന ചിത്രത്തില്‍ നായികയായി എത്തി ശ്രദ്ധ നേടിയ നടിയാണ് നിത്യ ദാസ്. കോഴിക്കോടുകാരിയായ നിത്യ പിന്നീട് ‘കണ്മഷി’, ‘ബാലേട്ടന്’, ‘ചൂണ്ട’, ‘ഹൃദയത്തില്‍ സൂക്ഷിക്കാന്‍’, ‘നരിമാന്’ തുടങ്ങി നിരവധിയേറെ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. 2007 ഓടെ സിനിമ ഉപേക്ഷിച്ചെങ്കിലും സീരിയലുകളില്‍ സജീവമായിരുന്നു താരം. തമിഴിലും മലയാളത്തിലുമായി ഒമ്ബതോളം സീരിയലുകളിലും നിത്യ അഭിനയിച്ചിട്ടുണ്ട്.
വിവാഹത്തോടെ സിനിമയില്‍നിന്നു വിട്ടുനിന്ന നിത്യ രണ്ടു കുട്ടികളുടെ അമ്മയാണിപ്പോള്‍. കുടുംബവുമൊത്ത് കോഴിക്കോടാണ് ഇപ്പോള്‍ താമസം. പഞ്ചാബ് സ്വദേശിയും എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനുമായ അര്‍വിന്ദ് സിങ് (വിക്കി) ആണ് നിത്യയുടെ ഭര്‍ത്താവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക