പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കുള്ള എമർജൻസി സർട്ടിഫിക്കറ്റ് സൗജന്യമാക്കണമെന്ന് മുസ്ലിം ലീഗ് നേതാവും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തിലാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യം ആവശ്യപ്പെട്ടത്.
ജോലിയോ കൂലിയോ ഇല്ലാത്ത പ്രവാസികളാണ് പൊതുമാപ്പിന്റെ ആനുകൂല്യത്തിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതെന്നും എമർജൻസി സർട്ടിഫിക്കറ്റ് സൗജന്യമാക്കി മടക്കയാത്ര എളുപ്പമാക്കാൻ നിർദേശം നൽകണമെന്നും അഭ്യര്‍ഥിക്കുന്നതാണ് കത്ത്.
പൊതുമാപ്പ് സമയത്തു നാട്ടിൽ പോകുന്നവരുടെ യാത്ര ചെലവും യാത്ര പുറപ്പെടുന്നത് വരെയുള്ള താമസവും ഭക്ഷണവും ഉൾപ്പെടെയുള്ള ചെലവുകളും കുവൈത്ത് ഗവൺമെന്റാണ് വഹിക്കുന്നതെന്ന കാര്യം കത്തിൽ എടുത്തു പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക