തിരുവനന്തപുരം: രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്ബത് മണിക്ക് ദീപം തെളിയിക്കണമെന്ന നിര്‍ദ്ദേശം കേരളം ഏറ്റെടുക്കുമെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍. പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെ വ്യാപക വിമര്ശനമുയരുമ്ബോഴാണ് പ്രതികരണവുമായി വി.എസ് സുനില്‍ കുമാര്‍ രംഗത്തെത്തിയത്.
പ്രധാനമന്ത്രിയുടെ ആഹ്വാനത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല. അത് ഒരുമയുടെ സന്ദേശമാണെന്നും സുനില്‍ കുമാര്‍ പറഞ്ഞു.
‘ലോക് ഡൗണില്‍ എല്ലാവരും വീട്ടില്‍ ഒറ്റപ്പെട്ട് കഴിയുകയാണ്. എങ്കിലും ഈ മഹാമാരിയെ പ്രതിരോധിക്കാന്‍ രാജ്യം ഒറ്റക്കെട്ടാണെന്ന സന്ദേശമാണ് പ്രധാനമന്ത്രി മുന്നോട്ടുവെക്കുന്നത്. അതില്‍ രാഷ്ട്രീയം കാണേണ്ടതില്ല. രാജ്യം മുഴുവനും കൊറോണയ്ക്കെതിരെ അണിനിരിക്കുകയാണെന്ന് നമുക്ക് ലോകത്തിന് കാണിച്ച് കൊടുക്കാനാവും’, വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക