സ്വന്തം പാട്ട് വികൃതമാക്കിയവരോട് സംഗീതത്തില്‍ എളുപ്പവഴികള്‍ ഇല്ലെന്നു പറഞ്ഞുകൊടുത്ത് എ ആര് റഹ്മാന്. സോഷ്യല്‍ മീഡിയ ഇപ്പോള്‍ അതിന്റെ രോഷം മുഴുവനും തീര്‍ക്കുന്നത് ഒരു പാട്ടിനോടാണ്.
നിര്‍ഭാഗ്യവശാല്‍ അതൊരു എ ആര് റഹ്മാന് പാട്ട് തന്നെയാണ്. പക്ഷേ, ഒറിജനല്‍ അല്ല, റീമിക്സ്. റഹ്മാനെ വരെ ചൊടിപ്പിക്കാന്‍ തക്കവണ്ണം മോശമായ രീതിയിലാണ് പുനര്സൃഷ്ടിക്കപ്പെട്ടതെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണത്തില്‍ നിന്നും മനസിലാകുന്നത്.
സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും താര സുത്താരിയും അഭിനയിച്ച മസാക്കലി 2.0 എന്ന മ്യൂസിക് വീഡിയോയ്ക്കെതിരേയാണ് സോഷ്യല്‍ മീഡിയയുടെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. അഭിഷേക് ബച്ചനും സോനം കപൂറും കേന്ദ്രകഥാപാത്രങ്ങളായ ഡല്‍ഹി 6 എന്ന ചിത്രത്തിലെ മസാക്കലി..മസാക്കലി എന്ന ഗാനത്തിന്റെ റീമിക്സ് വേര്‍ഷന്‍ ഈ മ്യൂസിക് വീഡിയോയില്‍ ഉപയോഗിച്ചിട്ടുണ്ട്.
തനിഷ് ബാഗ്ചിയാണ് മസാക്കലി റീമിക്സ് ചെയ്തതിരിക്കുന്നത്. തുള്‍സി കുമാര്‍, സചേത് ടാണ്ടന്‍ എന്നിവരാണ് ഗായകര്‍. ബുധനാഴ്ച്ച പുറത്തു വന്ന ഈ പാട്ട് റഹ്മാന് ആരാധകരുടെ കടുത്ത രോഷമാണ് ഏറ്റു വാങ്ങിയത്.
ട്വീറ്ററില്‍ കടുത്ത വിമര്‍ശനങ്ങളും പരിഹാസങ്ങളും നിറഞ്ഞു. കേട്ടിട്ട് ഛര്‍ദ്ദിക്കാന്‍ വരുന്നു എന്നുവരെ ആസ്വാദകരുടെ പ്രതിഷേധം പാട്ടിനെതിരേ ഉണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക