ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും വധഭീഷണി സന്ദേശം ലഭിക്കുന്നുണ്ടെന്നും വ്യക്തമാക്കി ടിക് ടോക് താരം ഫുക്രു എന്ന കൃഷ്ണ ജീവ്. ഹാക് ചെയ്തവര്‍ തന്റെ അക്കൗണ്ടില്‍ നിന്ന് മോശം കമന്റുകളും സന്ദേശങ്ങളും അയച്ചതായും ഫുക്രു പറഞ്ഞു. തുടര്‍ച്ചയായി വധഭീഷണി ഉള്‍പ്പടെയുള്ള സന്ദേശങ്ങള്‍ തനിക്ക് ലഭിക്കുന്നുണ്ടെന്നും എന്നാല്‍ അതെല്ലാം അത്തരം മനോഭാവത്തോടു കൂടിയാണ് എടുക്കുന്നതെന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോയില്‍ ഫുക്രു വ്യക്തമാക്കി.
ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക് ചെയ്യപ്പെട്ടുവെന്നും വധഭീഷണി സന്ദേശം ഉള്‍പ്പടെ ലഭിക്കുന്നുണ്ടെന്നും ഫുക്രു വെളിപ്പെടുത്തി. ഹാക് ചെയ്യപ്പെട്ട അക്കൗണ്ട് പിന്നീട് തിരിച്ചു പടിച്ചു. മുന്‍പും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. എല്ലാവരോടും സ്നേഹം മാത്രമാണുള്ളതെന്നും സുരക്ഷിതരായി വീട്ടില്‍ തന്നെയിരിക്കാന്‍ ശ്രദ്ധിക്കണമെന്നും വിഡിയോയ്ക്കൊപ്പം താരം കുറിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക