പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ സമൂഹ അടുക്കളയില്‍ മോഷണം. അടുക്കളയില്‍ കയറിയ കള്ളന് അവിടെയുള്ള പച്ചക്കറികള്‍ മുഴുവനും അടിച്ചുമാറ്റി.
പന്തിരിക്കരയ്ക്ക് സമീപം ചങ്ങരോത്ത് ഗവ. എല്‍ പി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന സമൂഹ അടുക്കളയിലെ സ്റ്റോര്റൂമായി ഉപയോഗിക്കുന്ന മുറിയിലാണ് വെള്ളിയാഴ്ച രാത്രി കള്ളന് കയറിയത്.
ഞായറാഴ്ച രാവിലെ കുടുംബശ്രീ അംഗങ്ങള്‍ ഭക്ഷണം പാകം ചെയ്യാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മോഷണം സംബന്ധിച്ച് കുടുംബശ്രീ അംഗങ്ങളുടെ പരാതിയില്‍ പെരുവണ്ണാമൂഴി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
സ്കൂളിന് സമീപം കൂട്ടിയിട്ട മരക്കഷണങ്ങളും നഷ്ടമായിട്ടുണ്ട്. മുറിയുടെ ചുമരില്ലാത്ത കുറച്ചുഭാഗം ഗ്രില്‍സാണ്. ഇത് പൊളിച്ചുനീക്കിയാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക