ശബരിമല: മേടമാസ പൂജകള്‍ക്കും, വിഷുക്കണി ദര്‍ശനത്തിനുമായി ശബരിമല നട തുറന്നു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഇത്തവണ ഭക്തരുടെയും, ശരണം വിളിയുടേയുമൊന്നും സാന്നിധ്യമില്ലാതെയാണ് നട തുറന്നത്. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ.കെ. സുധീര്‍ നമ്ബൂതിരി നട തുറന്ന് നെയ്തിരി തെളിയിച്ചു. അത്താഴ പൂജയ്ക്ക് ശേഷമാണ് ശ്രീകോവിലില്‍ വിഷുക്കണിയൊരുക്കുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചിന് നടതുറന്ന് നെയ്ത്തിരി തെളിച്ച് ഭഗവാനെ വിഷുക്കണി കാണിക്കും. ചടങ്ങുകള്‍ അല്‍പ്പ നേരം മാത്രമേ ഉണ്ടാകുകയുള്ളൂ. തുടര്‍ന്ന് പതിവ് പൂജകള്‍ക്ക് ശേഷം നട അടയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക