ദില്ലി: കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാവിലെ 10 ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് പ്രഖ്യാപനങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്.
ഏപ്രില്‍ 14ന് ശേഷവും ലോക്ക് ഡൗണ്‍ നീട്ടാന്‍ നേരത്തെ ധാരണയായിരുന്നു. രണ്ടാഴ്ചത്തേക്കാണ് ലോക്ക് ഡൗണ്‍ നീട്ടുന്നത്. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ സമവായം ഉണ്ടായത്.
ഏറ്റവും കൂടുതല്‍ രോഗ ബാധിതര്‍ ഉള്ള മഹാരാഷ്ട്ര ഉള്‍പ്പടേയുള്ള ഇരുപതിലേറെ സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു.
ഏപ്രില്‍ 14 നാണ് നിലവിലെ ലോക്ക് ഡൗണിന്റെ കാലാവധി കഴിയുന്നത്. ഇതിന് ശേഷം 14 ദിവസം കൂടി ലോക്ക് ഡൗണ്‍ നീട്ടാനാണ് ധാരണ.
ഒഡീഷയും പഞ്ചാബും ഇതിനോടകം ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ തുടരാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം ചില മേഖലകള്‍ക്ക് കൂടി ഇളവ് നല്‍കാനുള്ള സാധ്യതയും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക